ഹരിശ്ചന്ദ്രൻ നമ്പ്യാർ
മട്ടന്നൂർ: കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ (93) നിര്യാതനായി. പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്. മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മറ്റ് ഉപക്ഷേത്രങ്ങൾ എന്നിവയുടെ ട്രസ്റ്റിയാണ്. കല്യാട് താഴത്ത് വീട് കാരണവരാണ്.
ഭാര്യ: പൊൻമലേരി കോറോത്ത് പത്മാവതി അമ്മ. മക്കൾ: ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ് കോഴിക്കോട്), ദേവദാസ് (മാമാനിക്കുന്ന്‌ക്ഷേത്രം). മരുമക്കൾ: ഹേമ (മുണ്ടയാട്), സിന്ധു (മൗവ്വഞ്ചേരി), പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട. പ്രൊഫ. ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.ടി ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ. പൊതുദർശനം ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ കോവൂർ പത്മാലയത്തിൽ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ