SignIn
OBIT
Wed 04 August 2021 KANNUR
ടി.എം. അലവി കേയി
തലശ്ശേരി: എടക്കാട്ടെ കേയി കുടുംബമായ തൈലക്കണ്ടി മാടക്കണ്ടിയിലെ തലമുതിർന്ന അംഗവും എടക്കാട്ടെ പൊതുരംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കുഴപ്പങ്ങാട് ദാറുന്നൂറിൽ ടി.എം. അലവി കേയി (91) നിര്യാതനായി. എടക്കാട് വീവിംഗ് എസ്റ്റാബ്ളിഷ്‌മെന്റിന്റെ ഉടമയായിരുന്നു. പിന്നീട് തലശ്ശേരിയിൽ റെക്സിൻ ഹൗസ് എന്ന വ്യാപാര സ്ഥാപനം നടത്തി. എടക്കാട് കുന്നത്ത് പള്ളി രക്ഷാധികാരി, മഹല്ല് ജമാഅത്ത് ഭാരവാഹി, കണ്ണോത്ത് പള്ളി കമ്മിറ്റി ഭാരവാഹി, കായ്യത്ത് ശാദുലിയ മദ്രസ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സി.കെ.പി. ബീപാത്തു ഹജ്ജുമ്മ. മക്കൾ: സി.കെ പി. മഹമൂദ് കേയി (താനൂർ), സി.കെ.പി. മറിയു. മരുമക്കൾ: ടി.സി. നൂറുദ്ദീൻ കവ്വായി, വി.പി. ഉമ്മയ്യു താനൂർ. സഹോദരങ്ങൾ: പരേതരായ പോക്കുകേയി, മക്കികേയി, മൂസകേയി, അഹമ്മദ് കേയി, ഹുസ്സൻ കേയി, ഉമ്മാച്ചു, പാത്തൂട്ടി, പൂമ, ബീച്ചു.
August 03, 2021
നാരായണൻ നമ്പൂതിരി
പറശ്ശിനിക്കടവ്: കോടല്ലൂർ പേരൂരില്ലത്ത് നാരായണൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ: തങ്കമണി അന്തർജനം. മക്കൾ: ശൈലജ, രാധാമണി, ഉഷ, മിനി, രാജൻ നമ്പൂതിരി, ഉണിക്കൃഷ്ണൻ നമ്പൂതിരി, ശ്രീഹരി നമ്പൂതിരി. മരുമക്കൾ: കേശവൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി, ശംഭു നമ്പൂതിരി, വീണ അന്തർജനം, പരേതനായ ഹരിദാസൻ നമ്പൂതിരി. സഹോദരങ്ങൾ: ശിവദാസൻ നമ്പൂതിരി, ഉമ്പാച്ചി അന്തർജനം, സാവിത്രി അന്തർജനം, കമല അന്തർജനം, രമണി, ശ്രീദേവി അന്തർജനം, പരേതരായ കൃഷ്ണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് തറവാട്ട് ശ്മശാനത്തിൽ.
July 31, 2021
സദാനന്ദൻ
തലശ്ശേരി : ടെമ്പിൾ ഗേറ്റിലെ പാട്ടാളി വളപ്പിൽ സൗമ്യ ഹൗസിലെ കെ.പി. സദാനന്ദൻ (73) നിര്യാതയായി. ഭാര്യ: കമല. മക്കൾ: ബിന്ദു, ബീന, ബിനോജ്. മരുമക്കൾ: അശോകൻ, അനൂപ്, ജിസി. സഹോദരങ്ങൾ: സോമൻ, സുരേന്ദ്രൻ, പരേതരായ സൗമിനി, സരോജിനി.
July 27, 2021
പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി
പാനൂർ: പ്രമുഖ വ്യവസായിയും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം സംസ്ഥാന വൈസ്. പ്രസിഡന്റുമായിരുന്ന പാനൂരിലെ പാക്കഞ്ഞി പി.കെ കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. അനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയും അൽ മദീന ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപക ചെയർമാനുമായിരുന്നു. ഭാര്യ: തെക്കയിൽ കുഞ്ഞാമി ഹജ്ജുമ്മ (പാറാട്). മക്കൾ: ആയിശ, കദീജ, മുഹമ്മദ് (ഷാർജ), ഫാത്തിമ, സലീന, സാബിറ, അബ്ദുൽ സലാം (ഷാർജ). മരുമക്കൾ: കുഞ്ഞമ്മദ് (റിട്ട. അധ്യാപകൻ, എലാങ്കോട് സെൻട്രൽ എൽ.പി സ്‌കൂൾ), പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി (മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്), സമീറ (കടവത്തൂർ), ടി.കെ അബ്ദുൽ ഹമീദ് (ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്), കെ.എൽ.പി യൂസഫ് (വളപട്ടണം), ഡോ. അബ്ദുൽ കലാം പാനൂർ (ദുബായ്), അഫ്സത്ത് (പാനൂർ). സഹോദരങ്ങൾ: പരേതനായ പാക്കഞ്ഞി പി.കെ മമ്മു ഹാജി, പി.കെ അബുബക്കർ ഹാജി, പി.കെ അഹമ്മദ് ഹാജി, പി.കെ ഇബ്രാഹിം ഹാജി (പാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), പി.കെ യൂസഫ് ഹാജി (അൽ മദീന ദുബായ്).
July 24, 2021
കുഞ്ഞിക്കണ്ണൻ മൂത്ത പൊതുവാൾ
കരിവെള്ളൂർ: പയ്യന്നൂർ അമ്പലത്തിലെ മൂത്ത പൊതുവാൾ സ്ഥാനികൻ കുറുന്തിൽ കുഞ്ഞിക്കണ്ണൻ മൂത്ത പൊതുവാൾ (87) നിര്യാതനായി. ഭാര്യ: പരേതയായ വണ്ണാടിൽ മാധവിയമ്മ. മക്കൾ: വി. ശ്യാമള (വെള്ളൂർ), ശാരദ (നിടുവപ്പുറം), ശശിധരൻ (ഓട്ടോ ഡ്രൈവർ), പത്മനാഭൻ (അധ്യാപകൻ, ഏഒട മുന്നാട് ), ബേബി.പി (അന്നൂർ) മരുമക്കൾ: സി.പി. ദാമോദരൻ (റിട്ട എച്ച.എം വെള്ളൂർ), കണ്ടമത്ത് നാരായണ പൊതുവാൾ (കൈതപ്രം), വി.എം. സവിത (കാറമേൽ നാഷണൽ കോളേജ് ജീവനക്കാരി), എം.വി. ബീന ( പ്രയാഗ മെഡിക്കൽസ് ഓണക്കുന്ന്), കെ.എം. ശൻ(അന്നൂർ), സഹോദരങ്ങൾ: കുറുന്തിൽ ദാക്ഷായണി (കരിവെള്ളൂർ), കുറുന്തിൽ കുഞ്ഞിരാമൻ ( പയ്യന്നൂർ), കുറുന്തിൽ ബാലകൃഷ്ണൻ (വെള്ളൂർ), പരേതരായ ദാമോദര പൊതുവാൾ (ആലന്തട്ട ), നാരായണ പൊതുവാൾ (കാറമേൽ).
July 22, 2021
ബാലൻ
തലശ്ശേരി: കുട്ടിമാക്കൂൽ ശ്രീ നാരായണ ശക്തിധരാലയം മഠത്തിന്റെ മുൻ ഡയറക്ടർ കുട്ടിമാക്കൂൽ ശ്രീമുഖത്തിലെ വയക്കര ബാലൻ (77) നിര്യാതനായി. പരേതനായ വയക്കര കണ്ണൻ ഗുരുക്കളുടെ ശിഷ്യനും മർമ്മ ചികിത്സാ വിദഗ്ധനുമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പേർ ഇദ്ദേഹത്തിന്റെ സൗജന്യ ചികിത്സ തേടി വീട്ടിൽ എത്താറുണ്ടായിരുന്നു കുന്നപ്പാടി ചാത്തുക്കുട്ടിയുടെയും വയക്കര മാധവിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീരമ. മക്കൾ: ഷൈമ (അദ്ധ്യാപിക, നോർത്ത് വയലളം എൽ.പി സ്‌കൂൾ), ഷിബിൻ (എ.ഐ.എം.എസ് ന്യൂഡൽഹി). മരുമക്കൾ: സി. സോമൻ (തലശ്ശേരി നഗരസഭ അംഗം), ജിൻഷ (എ.ഐ.എം.എസ്. ന്യൂഡൽഹി). സഹോദരങ്ങൾ: വി. രോഹിണി (പൊന്ന്യം), പരേതരായ ജാനു, നാരായണി, യശോദ,ഭാസ്‌കരൻ.
July 17, 2021
രാമചന്ദ്രൻ
അരിമ്പ്ര: റിട്ട: തഹസിൽദാർ (കോഴിക്കോട്) പയ്യൻ പുത്തൻ വീട്ടിൽ രാമചന്ദ്രൻ (70) നിര്യാതനായി. കോഴിക്കോട് നഗരം കസബ വില്ലേജ് ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: മിഥുൻ, അശ്വതി. മരുമക്കൾ: മനീഷ (കോഴിക്കോട്), സരിത്ത് (മട്ടന്നൂർ). സഹോദരങ്ങൾ: രുഗ്മിണി (വളക്കൈ), സത്യഭാമ, ജാനകി, പദ്മിനി (മൊറാഴ), പരേതരായ എ.പി ബാലകൃഷ്ണൻ (പാറക്കാടി), പി.പി. ലക്ഷ്മി.
July 14, 2021
കൃഷ്ണവേണി
പിണറായി: ഓലയമ്പലം ഭാരതീയ സ്റ്റേറ്റ് ബാങ്കിന് സമീപം 'വേണിബാഗി 'ൽ പരേതരായ ചാത്തു നായരുടെയും നാണിയമ്മയുടെയും മകൾ സി. കൃഷ്ണവേണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കൃഷ്ണൻ നായർ. മക്കൾ: ദീപികാ നായർ, മോഹൻ നായർ. സഹോദരി: ഹീരാവന്തി.
July 13, 2021
ജിതേന്ദ്രൻ
മാഹി: പള്ളൂർ സബ്‌സ്റ്റേഷനു സമീപം വൈഷ്ണവത്തിൽ ജിതേന്ദ്രൻ (42) നിര്യാതനായി. മത്തിപ്പറമ്പിലെ വി.പി. സുരേന്ദ്രന്റെയും എം.എൻ. ലീലയുടെയും മകനാണ്. ഭാര്യ: വി.സി. ഷെജിന. മക്കൾ: വിദ്യാർത്ഥികളായ റിജിൻ ജിത്ത്, രസിൻ ജിത്ത്. സഹോദരങ്ങൾ: ജീജ, ജിതേഷ്.
July 12, 2021
നാരായണൻ നായർ
മുഴപ്പാല: റിട്ട. നരക്കോട് സ്‌കൂൾ ജീവനക്കാരൻ കെ.വി. നിവാസിൽ കെ.വി നാരായണൻ നായർ (86) ചിറക്കൽ കുന്നാവിലുള്ള മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: സുപ്രിയ, സോണിയ, സീമ, പരേതനായ സ്വരൂപ്. മരുമക്കൾ: അരവിന്ദൻ (ബാബു, ഗോൾഡൻ കഫേ, പള്ളിക്കുന്ന്), ഗംഗാധരൻ (പാലക്കാട്), വിനോദ് (തലശേരി). സംസ്‌കാരം ഇന്നു രാവിലെ 10 ന് പയ്യാമ്പലത്ത്.
July 11, 2021
കുമാരൻ
ചെറുവാഞ്ചേരി: പൂവത്തൂർപാലത്തിനു സമീപം മുരിക്കോളി കുമാരൻ (മുല്ലോളി -87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പത്മിനി, യശോദ, ബാബു, ശ്യാമള, ബേബി, സന്തോഷ്, ബിജു, പരേതനായ പവിത്രൻ. മരുമക്കൾ: സുനിത (മട്ടന്നൂർ), ബീന (മാഹി), ബിബിന (കിണവക്കൽ), പുരുഷു (ഇടുമ്പ), രജി (പൂതാടി, വയനാട്), അനന്തൻ (ചിറ്റാരിപ്പറമ്പ്). സഹോദരങ്ങൾ: മുല്ലോളി മാതു, പരേതയായ കല്യാണി.
July 10, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.