കാർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Wednesday 03 June 2026 12:36 AM IST
നെടുമ്പാശേരി: നിയന്ത്രണംവിട്ട് കാർ റോഡരികിലെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൂവത്തുശേരി പറമ്പേത്ത് വർഗീസിന്റെ മകൻ ജോജോ (45) മരിച്ചു. മേയ് 21ന് രാത്രി 11.30ഓടെ മൂഴിക്കുളം - അങ്കമാലി റോഡിൽ കോടുശേരിയിലായിരുന്നു അപകടം.
ജോജോയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോജോ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോജോയുടെ സഹോദരൻ ജോൺസനാണ് കാർ ഓടിച്ചിരുന്നത്. ജോൺസൺന്റെ ഭാര്യ ഷിഗിൾ, മകൻ ആൽബർട്ട്, ജോജോയുടെ ഇളയപ്പൻ ജോസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. ജോജോ അങ്കമാലി സൂര്യ ഹോട്ടലിലെ ഷെഫ് ആയിരുന്നു. ഭാര്യ: സെഫി. മക്കൾ: ആൻസ്റ്റിൻ, ആൻസിയ.