യുവാവ് കാറിൽ
മരിച്ച നിലയിൽ
പറവൂർ: ചേന്ദമംഗലം തെക്കുംപുറം പത്താഴക്കാട്ടിൽ പി.എസ്. പ്രജിത്തിനെ (കുട്ടൻ, 48) കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ ശശിയുടെയും ശശികലയുടെയും മകനാണ്.
ഇന്നലെ രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്ന കാർ വൈകിട്ട് 5 മണിയായിട്ടും പോകാതിരുന്നതോടെ നാട്ടുകാർ നോക്കിയപ്പോഴാണ് ജഡം കണ്ടത്. പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി കാറിന്റെ ചില്ല് തകർത്താണ് പ്രജിത്തിനെ പുറത്തെടുത്തത്. പ്രജിത്തിന്റെ സഹോദരന്റേതാണ് കാർ. എറണാകുളത്ത് സ്വകാര്യ കാറുകൾ ഓടിക്കുകയാണ് ജോലി. മൃതദേഹം പറവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രശാന്ത് (സി.ആർ.പി.എഫ്), നിത.
July 07, 2025
വി.ആർ. മധുലാൽ
ഉദയംപേരുർ: വലിയകുളം ടോമിച്ചൻ മെമ്മോറിയൽ റോഡ് കൃഷ്ണകൃപയിൽ വി.ആർ. മധുലാൽ (62) നിര്യാതനായി. ഭാര്യ: കുശല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: അരുൺ മധു, അക്ഷയ് മധു. മരുമക്കൾ: റോഷ്‌നി, കൃഷ്ണ.
July 06, 2025
എൻ.ഐ. പത്മനാഭൻ
പെരുമ്പാവൂർ: മലമുറി നെടുമ്പുറം വീട്ടിൽ എൻ.ഐ. പത്മനാഭൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാജൻ, മണി, അനിൽ (എ.എസ്.ഐ, പട്ടിമറ്റം), ശോഭന, അനില. മരുമക്കൾ: അമ്മിണി, ഗിരിജ, മീര, മോഹനൻ, പരേതനായ സജീവ്.
July 06, 2025
എബ്രഹാം പൊന്നുംപുരയിടം
മൂവാറ്റുപുഴ: ആദ്യകാല കേരള കോൺഗ്രസ് നേതാവ് എബ്രഹാം പൊന്നുംപുരയിടം (കുട്ടിയച്ചൻ, 79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം, എറണാകുളം ജില്ല സെക്രട്ടറി, മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, കരകൗശല വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അൽഫോൻസ. മക്കൾ: സുരേഷ്, രാജേഷ് (ആവോലി പഞ്ചായത്ത് അംഗം), റാണി. മരുമക്കൾ: ലിമി, ജിജി, ബിനോയ്.
July 06, 2025
മേരി
അങ്കമാലി: തുറവൂർ ചക്യേത്ത് ജോസഫ് ചക്യേത്തിന്റെ (തുറവൂർ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ്, സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ഫ്രാൻസി ജോസഫ് (ഹെവൻസ് ടൂർ മാർട്ട്), പ്രിൻസൺ (യു.കെ), ലൈസി. മരുമക്കൾ: റീസി, ജൂബി (യു.കെ), പോൾസൺ.
July 06, 2025
പി.ഡി. ജോസഫ്
മൂവാറ്റുപുഴ: കാവന പൊട്ടയിൽ പി.ഡി. ജോസഫ് (ബാബു, 57) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: അനീറ്റ (യു.കെ), ജനീറ്റ, എയ്ഞ്ചൽ. മരുമകൻ: എബിൻ (യു.കെ).
July 06, 2025
എം.എം. മഹേശ്വരി
പറവൂർ: താന്നിപ്പാടം മങ്കുഴി പരേതനായ കെ.സി. വിശ്വംഭരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ എം.എം. മഹേശ്വരി (73, കളമശ്ശേരി പോളിടെക്‌നിക് റിട്ട. സൂപ്രണ്ട്) നിര്യാതയായി. മക്കൾ: അനൂപ് (പറവൂർ സപ്ലൈകോ), അനീഷ. മരുമക്കൾ: ചിത്തു, ബിജുമോൻ (അദ്ധ്യാപകൻ, മുംബയ്).
July 06, 2025
ഇന്ദിരാദേവി
ഉദയംപേരൂർ: കടമ്പാട്ട് വീട്ടിൽ പരേതനായ പ്രൊഫ ഭാസ്‌കരൻ കുട്ടി മേനോന്റെ ഭാര്യ ഇന്ദിരാദേവി (85, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ) നിര്യാതയായി. മക്കൾ: ആശ (റിട്ട.ടീച്ചർ), ഗീത, ബിന്ദു, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഡോ. വി.കെ. രാമചന്ദ്രൻ നായർ (റിട്ട. പ്രൊഫസർ< കുസാറ്റ്), ബാബു പി.എ., ബാലചന്ദ്രൻ.
July 06, 2025
രഘുവരൻ
കോലഞ്ചേരി: കാഞ്ഞങ്ങാട്ട് വീട്ടിൽ രഘുവരൻ (63, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഗോകുൽ, ഗൗതം.
July 06, 2025
എം.വി. ജോൺ
പെരുവ: കാരിക്കോട് മാളിയേക്കൽ എം.വി. ജോൺ (ജോയി, 71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: എലിസബത്ത് ജോൺ (അബുദാബി), മരിയ ജോൺ (അബുദാബി). മരുമക്കൾ: എബിൻ ആഗസ്റ്റിൻ (അബുദാബി), ബേസിൽ ബാബു (കാനഡ).
July 06, 2025
റാബിയ
തൃക്കാക്കര: കരിമക്കാട് കിഴക്കേക്കര പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ റാബിയ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, സീനത്ത്, കുഞ്ഞുമോൻ (കേരളകൗമുദി പടമുഗൾ എജന്റ്). മരുമക്കൾ: പരേതനായ മുസ്തഫ, സിദിഖ്, ഫസീല.
July 06, 2025