മോഷ്ടാവ് പിടിയിൽ
Wednesday 20 May 2026 1:17 AM IST
ആലുവ: മോഷണശ്രമത്തിനിടെ ആസാം സിബ്‌സാഗർ സ്വദേശി തരുൺമുണ്ട (41) യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 19ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ആലുവയിലെ സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. ഇൻസ്‌പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ കെ.കെ. അബ്ദുൽ റഹ്മാൻ, സജീഷ്, എ.എസ്.ഐ അബ്ദുൽ ജലീൽ, സി.പി.ഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.