32 ലക്ഷവും പത്തുപവനും തട്ടിയെടുത്ത് പീഡനം: പ്രതി പിടിയിൽ

Wednesday 20 May 2026 12:19 AM IST

തൃശൂർ: വില്ല പ്രൊജക്ട് പരസ്യം ചെയ്യാനെന്ന പേരിൽ 32 ലക്ഷം രൂപയും പത്തുപവനും തട്ടിയെടുത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽനിന്നു പിടികൂടി. നിലമ്പൂർ കരിമ്പുഴ സ്വദേശി കുളങ്ങര വീട്ടിൽ അയൂബിനെയാണ് വെസ്റ്റ് പൊലീസും തൃശൂർ സിറ്റി സാഗോഗ് സ്‌ക്വാഡും ചേർന്നു പിടികൂടിയത്. കഴിഞ്ഞവർഷമാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ വില്ല പ്രൊജക്ട് പരസ്യം ചെയ്യാനും തുടർന്നുള്ള ടാക്‌സ് പ്രശ്‌നം തീർക്കാനുമെന്ന പേരിലാണ് പണവും സ്വർണവും കൈക്കലാക്കിയത്. 2025 ജനുവരിയിൽ ഹോട്ടലിൽവച്ചാണു ഭീഷണിപ്പെടുത്തി ലൈഗികമായി പീഡിപ്പിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്നു മനസിലാക്കി നടത്തിയ പരിശോധനയിലാണു പ്രതി കുടുങ്ങിയത്. വെസ്റ്റ് ഇൻസ്‌പെക്ടർ അബ്ദുൾ റഹ്മാൻ, അസിസ്റ്റന്റ് എസ്.ഐ. ജയലക്ഷ്മി, സീനിയർ സി.പി.ഒ അഖിൽ വിഷ്ണു എന്നിവരും സാഗോക്ക് ടീം അംഗങ്ങളായ അസി.എസ്.ഐ.പി.കെ. പഴനിസ്വാമി, സീനിയർ സി.പി.ഒമാരായ സജി ചന്ദ്രൻ, ശ്രീജിത്ത്, അരുൺ, സുനീപ്, സിംസൺ, നൈജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.