മോട്ടർ മോഷണക്കേസ് പ്രതി പിടിയിൽ
Wednesday 27 May 2026 2:26 AM IST
കോഴിക്കോട്: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടർ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പന്തീർപാടം സ്വദേശി അരീക്കോടത്ത് വീട്ടിൽ രാജു (58)വിനെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. 2025 ഏപ്രിലിൽ വരട്ട്യാക്ക്-പെരിങ്ങളം റോഡിലെ ചാത്തൻക്കാവ് ഗ്രാനൈറ്റ് വർക്ക്സ് ക്രഷറിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 22,000 രൂപ വിലവരുന്ന മോട്ടർ മോഷ്ടിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ കുന്ദമംഗലത്തും മാനന്തവാടിയിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു