'ഭർത്താവിനെ മറ്റൊരു പെൺകുട്ടിക്ക് വിട്ടുകൊടുത്ത് അവരുടെ അഴക് നോക്കുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ല'
മലയാളികൾ ഏറ്റെടുത്ത് താര ജോഡികളാണ് ജയറാമും ഉർവശിയും. ഇവർ ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം വൻ ഹിറ്റാണ്. ഉർവശിയുമായി ഏറ്റവുമധികം കെമിസ്‌ട്രിയുള്ള നായകനും ജയറാമാണ്. ഇവർ ഒരുമിച്ച തകർത്ത കോമഡി സീനുകളെല്ലാം ആരാധകർ ഏറ്റെടുത്തു. 'ഇപ്പോഴിതാ പരിമള ആന്റ് കോ' എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഇവർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉർവശി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്.
'ഞാനും പാർവതിയുമായിരുന്നു ആദ്യം ഫ്രണ്ട്‌സായത്. അതിനിടയിൽ ജയറാം വന്ന് അവളെ കടത്തിക്കൊണ്ടുപോയി. പാർവതിക്ക് വിവാഹത്തിന് ശേഷമല്ല, പണ്ടേ അഭിനയത്തോട് താൽപ്പര്യമില്ലായിരുന്നു. വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ചെയ്യണം, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നുമില്ല. എനിക്കും അന്ന് അഭിനയത്തോട് വലിയ താൽപ്പര്യമില്ലായിരുന്നു. പക്ഷേ, എന്റെ കുടുംബം കലയുമായി ബന്ധപ്പെട്ടവരായിരുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് എനിക്ക് അവസരങ്ങൾ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് സിനിമകൾ ചെയ്‌തു.
പാർവതിയും ജയറാമും തമ്മിൽ വലിയ പ്രണയമാണ്. കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. ജയറാം നിർബന്ധിച്ചിട്ടല്ല. ജയറാമും അഭിനയിക്കണ്ട എന്ന് പറയുന്ന ആളാണ് അവൾ. നമുക്ക് രണ്ടുപേർക്കും അഭിനയിക്കണ്ട ബിസിനസ് ചെയ്യാമെന്നാണ് പാർവതി പറയുന്നത്. 2005ൽ ഞാൻ സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രമാണ് മധുചന്ദ്രലേഖ. എനിക്ക് അഞ്ചാമത് സ്റ്റേറ്റ് അവാർഡ് ലഭിച്ചത് ആ സിനിമയ്‌ക്കാണ്. എനിക്കൊട്ടും ഇഷ്‌ടമല്ലായിരുന്നു. ജയറാമും പാർവതിയും നിർബന്ധിച്ചതുകൊണ്ടാണ് ചെയ്‌തത്.
ഭർത്താവിനെ മറ്റൊരു പെൺകുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ക്യാരക്‌ടറാണ്. എനിക്കത് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. പക്ഷേ ആ പടം നന്നായി വന്നു. പരിചയമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യുന്നത് ചലഞ്ചാണ്. ഏത് സിനിമ കണ്ടാലും അതിൽ ഞാൻ അഭിനയിച്ചത് നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്' - ഉർവശി പറഞ്ഞു.