ഐ, നോബഡി ടീസർ പേട്രിയറ്റിന് ഒപ്പം
Thursday 30 April 2026 6:26 AM IST
പൃഥ്വിരാജ് നായകനായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ടീസർ നാളെ പേട്രിയറ്റിനൊപ്പം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു മിനിറ്റ് 23 സെക്കന്റാണ് ടീസർ. മലയാള സിനിമയിൽ കാണാത്ത വ്യത്യസ്തതരം മേക്കിംഗിൽ ഒരുങ്ങുന്ന ഐ നോബഡിയിൽ പാർവതി തിരുവോത്ത് ആണ് നായിക. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങി വലിയ താരനിരയുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ,ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു.ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ഹർഷവർദ്ധൻ രാമേശ്വർ. പി.ആർ.ഒ എ.എസ്. ദിനേശ്.