ഭൂത് ബംഗ്ളാ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ

Tuesday 19 May 2026 6:37 AM IST

കരിയറിലെ ആദ്യ 200 കോടി ക്ളബ് ചിത്രമായി ഭൂത് ബംഗ്ളാ മാറുമ്പോൾ കുടുംബസമേതം ആഘോഷിച്ച് സംവിധായകൻ പ്രിയദർശൻ. പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചതിനു പിന്നാലെ ജീവിതത്തിൽ സംഭവിച്ച വമ്പൻ തിളക്കങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട് . പ്രിയദർശൻ, ലിസി, മകൾ കല്യാണി, മകൻ സിദ്ധാർത്ഥ് ഭാര്യ മെർലിൻ പേരക്കുട്ടി എന്നിവരെല്ലാംആഘോഷ ചിത്രത്തിലുണ്ട്. പ്രിയദർശന്റെ 99 -ാം സിനിമയായ ഭൂത് ബംഗ്ളായിൽ അക്ഷയ്‌കുമാർ ആണ് നായകൻ. ധുരന്ദർ 2നുശേഷം ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ മറ്റൊരു ചിത്രം ആണ് ഭൂത് ബംഗ്ളാ.

റിലീസ് ചെയ്ത് 30 ദിവസം ദൂത് ബംഗ്ളാ ലോകവ്യാപകമായി 270കോടി നേടി . പ​തി​നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ക്ഷ​യ് ​കു​മാ​റും​ ​പ്രി​യ​ദ​ർ​ശ​നും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ഇ​ത് ​ഏ​ഴാം​ ​ത​വ​ണ​യാ​ണ് ​പ്രി​യ​ദ​ർ​ശ​നും​ ​അ​ക്ഷ​യ് ​കു​മാ​റും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ അക്ഷയ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഭൂത് ബംഗ്ളാ. ​ബാ​ലാ​ജി​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഏ​ക്താ​ക​പൂ​റും​ ​ശോ​ഭ​ ​ക​പൂ​റും​ ​കേ​പ് ​ഒ​ഫ് ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ക്ഷ​യ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​ഭൂ​ത് ​ബം​ഗ്ളാ​ ​നി​ർ​മ്മി​ച്ച​ത്.​ ​ത​ബു,​ ​പ​രേ​ഷ് ​റാ​വ​ൽ,​ ​വാ​മി​ഖ​ ​ഗ​ബ്ബി,​ ​അ​സ്രാ​ണി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.ഇൗ​വ​ർ​ഷം​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​മൂ​ന്ന് ​പ്രി​യ​ദ​ർ​ശ​ൻ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ഹേ​രാ​ ​ഫേ​രി​ 3,​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ഒ​പ്പത്തിന്റെ ​ബോ​ളി​വു​ഡ് ​റീ​മേ​ക്കാ​യ​ ​ഹൈവാൻ ​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ 2010​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഖാ​ട്ടാ​ ​മീ​ട്ട​ ​ആ​ണ് ​ഇ​രു​വും​ ​ഒ​ന്നി​ച്ച​ ​അ​വ​സാ​ന​ ​ചി​ത്രം.​