കറുത്തച്ചനൂട്ടുമായി ജയസൂര്യയുടെ മായൻ

Monday 04 May 2026 1:57 AM IST

ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​യ​ൻ :​ ​ചാ​പ്ട​ർ​ 1​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം​ ​ക​റു​ത്ത​ച്ച​നൂ​ട്ട് .​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം​ ​ആ​ദം​ ​ജോ​ണി​ലും​ ​ക​റു​ത്ത​ച്ച​നൂ​ട്ട് ​പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.​ ​വി​പ​രീ​ത​ ​ആ​രാ​ധ​ന​ക്ര​മ​ങ്ങ​ളെ​ ​പി​ന്തു​ട​രു​ന്ന​ ​സ​മൂ​ഹ​ങ്ങ​ളു​ടെ​ ​ക​ഥ​ ​പ​റ​യു​ക​യാ​ണ് ​മാ​യ​ൻ​ :​ചാ​പ്ട​ർ​ 1.​ ​

മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്ക​ ​റു​ത്ത​ച്ച​നൂ​ട്ട്.​ ​അ​ദൃ​ശ്യ​ശ​ക്തി​ക​ളോ​ട് ​പോ​രാ​ടു​ന്ന​ ​പൊ​ലീ​സ് ​ക​ഥാ​പാ​ത്ര​മാ​യി​ ​ജ​യ​സൂ​ര്യ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ.​ ​ഇൗ​ ​മാ​സം​ ​അ​വ​സാ​നം​ ​അയർലൻഡി​ൽ ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഷെ​ഡ്യൂ​ൾ​ ​തു​ട​ങ്ങും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​മ​ന്ത്ര​വാ​ദ​വും​ ​കൂ​ടോ​ത്ര​വും​ ​നി​റ​ഞ്ഞ​ ​ഡാ​ർ​ക്ക് ​ത്രി​ല്ല​റാ​യി​രി​ക്കും​ ​മാ​യ​ൻ​ .​ ​

നൈ​ല​ ​ഉ​ഷ​ ​ആ​ണ് ​നാ​യി​ക.​ ​പു​ണ്യാ​ള​ൻ​ ​അ​ഗ​ർ​ബ​ത്തീ​സ്,​ ​പു​ണ്യാ​ള​ൻ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ് ​മാ​യ​ൻ​ ​ :ചാ​പ്ട​ർ​ 1.​ ​വി​ജ​യ് ​ബാ​ബു,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​എ​ന്നി​വ​ർ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ജി​തി​ൻ​ ​കെ.​ ​ജോ​സും​ ​റാ​ഫി​യും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഫൈ​സ​ൽ​ ​അ​ലി,​ ​മാ​ജി​ക് ​മൂ​ൺ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​രാ​ജീ​വ് ​ഗോ​വി​ന്ദ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.