2.5​ മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​രു​മാ​യി​ ബ​ന്ദ​ർ​ ​ ട്രെ​യി​ലർ

Tuesday 02 June 2026 12:46 AM IST

16 വർഷത്തിനുശേഷം ഇന്ദ്രജിത്ത് ഹിന്ദിയിൽ

ബോ​ബി​ ​ഡി​യോ​ൾ​ ​നാ​യ​ക​നാ​യി​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ന്ദ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ 2.5​ ​മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​രു​മാ​യി​ ​കു​തി​ക്കു​ന്നു.​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​രാ​ജ് ​ബി.​ ​ഷെ​ട്ടി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ 16​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ശേ​ഷം​ ​ഇ​ന്ദ്ര​ജി​ത്ത് ​വീ​ണ്ടും​ ​ശ്ര​ദ്ധേ​യ​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​ണ് ​'​ബ​ന്ദ​ർ​'.​ 2010​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ദി​ ​വെ​യ്റ്റിം​ഗ് ​റൂം​ ​ആ​ണ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം.​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​സെ​ൻ​സി​റ്റീ​വ് ​വി​ഷ​യം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ക​ഥ​യാ​ണ് ​ബ​ന്ദ​ർ.​ ​ചി​ത്രം​ ​ജൂ​ൺ​ 5​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​സീ​ ​സ്റ്റു​ഡി​യോ​സി​നൊ​പ്പം​ ​സാ​ഫ്രോ​ൺ​ ​മാ​ജി​ക് ​വ​ർ​ക്ക്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ഖി​ൽ​ ​ദ്വി​വേ​ദി​യാ​ണ് ​നി​ർ​മാ​ണം.​ ​സു​ദീ​പ് ​ശ​ർ​മ്മ​യും​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​യും​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​ന്യ​ ​മ​ൽ​ഹോ​ത്ര,​ ​സ​പ്ന​ ​പ​ബ്ബി,​ ​സ​ബ​ ​ആ​സാ​ദ്,​ ​റി​ദ്ധി​ ​സെ​ൻ,​ ​ജി​തേ​ന്ദ്ര​ ​ജോ​ഷി,​ ​നാ​ഗേ​ഷ് ​ഭോ​ൺ​സ്ലെ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​വാ​ർ​ത്ത​പ്ര​ച​ര​ണം​:​ ​പി.​ ​ശി​വ​പ്ര​സാ​ദ്