എനിക്കറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ മനുഷ്യന് പിറന്നാൾ ആശംസകൾ; സ്നേഹക്കുറിപ്പുമായി വിസ്മയ

Thursday 21 May 2026 4:13 PM IST

മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. 66-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ആശംസാപ്രവാഹമാണ്. ലോകമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ പ്രിയ നടന് സമൂഹമാദ്ധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ മകൾ വിസ്‌മയ അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്,​

എഴുത്തുകാരിയും അഭിനേത്രിയുമായ വിസ്‌മയ 'എനിക്കറിയാവുന്ന ഏറ്റവും കഴിവുള്ള കഠിനാധ്വാനിയായ മനുഷ്യൻ' എന്നാണ് അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്. "ജന്മദിനാശംസകൾ അച്ഛാ,​ എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. കൂടാതെ മികച്ച കലാകാരനും നല്ലൊരു ഷെഫും. അതിനെക്കാളൊക്കെ പ്രധാനമായി നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്. നിങ്ങളോട് ഒരുപാട് സ്നേഹം."- വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറിപ്പിനൊപ്പം മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും വിസ്മയ പോസ്റ്റ് ചെയ്തിട്ടുണ്ട്.