SignIn
Kerala Kaumudi Online
Sunday, 26 July 2026 1.46 PM IST

ഉരുക്ക് മനുഷ്യനായി എൻടിആർ, ടൈറ്റിൽ ഡ്രാഗൺ തന്നെ

ss

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രം ‘ഡ്രാഗൺ’ ആദ്യ ടീസർ പുറത്തിറങ്ങി. എൻ ടി ആറിന്റെ പിറന്നാൾ ദിനത്തിൽ ആണ് പോസ്റ്റർ പുറത്തിറങ്ങിയത്. എൻടിആറിനെ അതിവിശേഷ ലുക്കിലും ശക്തിയാർന്ന മാസ് അവതാരത്തിലും അവതരിപ്പിക്കുന്നു. പ്രശാന്ത് നീൽ - എൻടിആർ ചിത്രത്തിന്റെ പേര് ഡ്രാഗൺ എന്ന് ഏപ്രിൽ 14ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കെജിഎഫ്’, ‘സലാർ’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽരുക്മിണി വസന്ത് ആണ് നായിക, അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു , ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി സീരിസ് അവതരിപ്പിക്കുന്നു . രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി. എൽ. വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി.അടുത്ത വർഷം ജൂൺ 11ന് അഞ്ചു ഭാഷകളിൽ പുറത്തിറങ്ങും.

പി .ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY