സർക്കാർ പോളിടെക്‌നിക് കോളേജിൽ ഉദ്യോഗാർത്ഥികളെ തേടുന്നു; 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം ക്ളീനർ താത്‌കാലിക തസ്‌തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സർക്കാരിതര ഫണ്ടിൽ നിന്നാണ് വേതനം നൽകുന്നത്. 60 വയസാണ് പ്രായപരിധി. യോഗ്യതയുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പോളിടെക്‌നിക് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. മേയ് 25നാണ് അഭിമുഖം നടക്കുന്നത്. അപേക്ഷാ ഫോം www.gptcnta.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേയ്ക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് തസ്‌തികയിലേയ്ക്ക് നിയമനം നടക്കുന്നു. ബാച്ചിലർ ഓഫ് റേഡിയോളജി ആന്റ് സ്‌പീച്ച് ലാംഗ്വേജ് പത്തോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. 31,300 രൂപയാണ് ശമ്പളം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരത്തെ ആരോഗ്യഭവൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെയോ സമർപ്പിക്കണം. www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. മേയ് 23 വൈകിട്ട് അഞ്ചുമണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മേയ് 26 രാവിലെ പത്ത് മണിമുതൽ പൂജപ്പര സർക്കാർ ആയുർവേദ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം.