കുടുംബശ്രീയിൽ തൊഴിലവസരം, മാസം 50,000 രൂപ ശമ്പളം; 35 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ

Monday 25 May 2026 1:05 PM IST

തിരുവനന്തപുരത്തെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള പൗൾട്രി പ്രോസസിംഗ് പ്ലാന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം. പ്ലാന്റ് മാനേജർ തസ്‌തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം ഔദ്യോഗിക വെബ്‌സൈറ്റിലൂള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ചേർത്ത് അപേക്ഷിക്കണം. 2026 ജൂൺ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

നിലവിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായം 35ൽ കൂടാൻ പാടില്ല. ലൈവ്‌സ്റ്റോക്ക് പ്രോഡക്‌റ്റ്‌സ് ടെക്‌നോളജിയിൽ ബിരുദവും വ്യാവസായിക പൗൾട്രി പ്രോസസിംഗിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബിവിഎസ്‌സി ബിരുദവും ഇതേ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിലാസം - ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്‌ടർ,

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്

TC 94/3171, സെന്റ് ആൻസ് പള്ളിക്ക് എതിർവശം, പള്ളിമുക്ക്, പേട്ട

പിൻ - 695024