പരീക്ഷയില്ല! കേരള സർവകലാശാലയിൽ അദ്ധ്യാപകരാകാം; ആകർഷകമായ ശമ്പളം, ഉടൻ അപേക്ഷിക്കൂ

Wednesday 13 May 2026 3:24 PM IST

കേരള സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യുജിസി 2018 റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയ്‌ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം, ഇമെയിൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവസാന തീയതി മേയ് 20. കേരള സർവകലാശാലയുടെ വെബ്‌സൈറ്റിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

രണ്ട് ഘട്ടങ്ങളായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ പ്രാഥമിക പരിശോധനയാണ് ആദ്യപടി. ഇതിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. ശമ്പളവും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

ഇമെയിൽ വഴി അപേക്ഷിക്കുന്നവർ, വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ പൂർണമായ ബയോഡാറ്റയും സർട്ടിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അറ്റാച്ച് ചെയ്യണം. പുതിയ പാസ്‌പോർട്ട് വലിപ്പത്തിലുള്ല ഫോട്ടോയും നിർബന്ധമാണ്. ഇമെയിലിന്റെ സബ്‌ജക്‌ട് കോളത്തിൽ അപേക്ഷിക്കുന്ന തസ്‌തിക വ്യക്തമായി രേഖപ്പെടുത്തണം.

അയക്കേണ്ട ഇമെയിൽ വിലാസം - head.kuie@email.com

വിശദവിവരങ്ങൾക്കായി - https://www.keralauniversity.ac.in/home