ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്
Friday 22 May 2026 12:31 AM IST
തിരുവനന്തപുരം: എസ്.പി മുതൽ മുകളിലേക്കുള്ള മുഴുവൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം 23ന് ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് ചേരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണിത്. യോഗത്തിൽ ചെന്നിത്തല അദ്ധ്യക്ഷനാവും. യു.ഡി.എഫ് സർക്കാരിന്റെ പൊലീസ് നയം അദ്ദേഹം യോഗത്തിൽ വിശദീകരിക്കും. ജനങ്ങളോട് മോശമായി പെരുമാറുന്നതും സഭ്യമല്ലാത്ത ഭാഷ പ്രയോഗിക്കുന്നതും കസ്റ്റഡി മർദ്ദനവും അംഗീകരിക്കില്ലെന്നാണ് യു.ഡി.എഫ് നയം.