മുൻ ഡിജിപി എ ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവാകും, ഉത്തരവ് ഉടൻ പുറത്തിറങ്ങും
Wednesday 20 May 2026 11:20 PM IST
തിരുവനന്തപുരം : മുൻ ഡി.ജി.പി എ,. ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവും. ഹേമചന്ദ്രനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉട ൻ പുറത്തിറങ്ങും.
ഈ മാസം 23ന് ജില്ലാ പൊലീസ് മേധാവി മുതൽ മുകളിലേക്കുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്തിട്ടുണ്ട്. ക്രമസമാധാനം, ലഹരിവ്യാപനം തടയൽ തുടങ്ങിയവ വിലയിരുത്താനാണ് യോഗം. ഇത് മുമ്പ് എ. ഹേമചന്ദ്രനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എ. ഹേമചന്ദ്രൻ. 2020 മേയ് മാസത്തിൽ ഫയർഫോഴ്സ് മേധാവിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് വൻകോളിളക്കം സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്.ഐ.ടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.