SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.26 PM IST

സ്‌കൂളിൽ അദ്ധ്യാപകർക്ക് മൊബൈൽ വേണ്ട; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

teachers-phone-use

കാസർകോട് : കാസർകോട് ജില്ലയിലെ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന വിലക്ക്. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കി. അദ്ധ്യാപകർ ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി.

സ്‌കൂളിൽ ഫോൺ ഉപയോഗിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും അദ്ധ്യാപകർക്ക് കർശന നിർദേശമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാനും പാടില്ല. വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശന വേളയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ക്ലാസ് സമയമല്ലാത്തപ്പോൾ മൊബൈൽ ഫോൺ അദ്ധ്യാപകർക്ക് കയ്യിൽ വയ്ക്കാം. സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫോണിൽ സമയം ചെലവഴിക്കുന്നില്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഇടപെടുന്നില്ലെന്നും പ്രധാന അദ്ധ്യാപകർ ഉറപ്പ് വരുത്തണമെന്നും പ്രസ്‌താവനയിൽ പറയുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്‌കൂൾ അദ്ധ്യാപകർക്കും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KASARGOD, SCHOOLS, TEACHERS, PHONEUSE, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA