മൂന്നാം തവണയും വണ്ടൂരിന്റെ മുഖം
മലപ്പുറത്തെ കോൺഗ്രസിന്റെ മുഖമാണ് എ.പി.അനിൽകുമാർ. കാൽനൂറ്റാണ്ടായി വണ്ടൂരിനെ പ്രതിനിധീകരിക്കുന്ന അനിൽകുമാർ 2001ലാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുതവണ മന്ത്രി. 2004 - 2006 കാലയളവിൽ പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ്, 2011-16 വരെ പട്ടികജാതി പിന്നാക്കക്ഷേമം , വിനോദസഞ്ചാരം വകുപ്പുകളുടെ മന്ത്രിയായി. നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വണ്ടൂർ എം.എൽ.എയുമാണ്.
2006, 2011, 2016, 2021, 2026 വർഷങ്ങളിലും വിജയമാവർത്തിച്ചു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. യൂണിറ്റ് പ്രസിഡന്റ് (1976), മലപ്പുറം ജില്ലാ സെക്രട്ടറി (1984), യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് (1986), സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രീഡിഗ്രി കോഴ്സ് പൂർത്തിയാക്കി. കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. എ.പി.ബാലന്റെയും കെ.സി.ദേവകിയുടെയും മകനായി 1965 മാർച്ച് 15ന് മലപ്പുറത്ത് ജനിച്ചു. പ്രസീജയാണ് ഭാര്യ. മക്കൾ : അർജുൻ, അമൽ.