ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ കാലാവധി നീട്ടി

Saturday 30 May 2026 12:17 AM IST

കൊച്ചി: ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ കാലാവധി ഹൈക്കോടതി നീട്ടിനൽകി. 2026 ജൂൺ 30മുതൽ രണ്ട് വർഷത്തേക്കാണ് നീട്ടിയത്. നിലവിലെ കാലാവധി 29ന് അവസാനിക്കാനിരിക്കേ സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.

2024 ജൂൺ 29നാണ് ജയകൃഷ്ണൻ ചുമതലയേറ്റത്. മികച്ച സേവനം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. കൊട്ടാരക്കര സ്പെഷ്യൽകോടതി (എസ്.സി/എസ്.ടി ആക്ട്) ജഡ്ജി എന്ന ചുമതല തുടർന്നും നിർവഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.