
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീടിനുമുന്നിൽ വച്ച് ഇഡിയുടെ വാഹനം ആക്രമിച്ച കേസിൽ പതിനൊന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളെയാണ് പൊലീസ് കോടതിയിൽ റിമാൻഡ് ചെയ്‌തത്.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300-ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഐ പി ബിനു ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതിയായ ദിനകറും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |