SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.32 PM IST

'അഴിമതി രഹിത ഭരണം കാഴ്‌ച്ചവയ്ക്കും': കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും

READ ENGLISH VERSION
keralam

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സർക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായി. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി, സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി എന്നിവ നിർബന്ധമാക്കും. ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഇത് ഇനി ഫ്യൂച്ചർ‌ ടെക്നോളജി എന്ന് അറിയപ്പെടും.

അഴിമതി രഹിത ഭരണം കാഴ്‌ചവെക്കുമെന്നും സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ച് മുന്നോട്ടുപോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ട്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
17 DAYS AGO
May 29, 2026 10:53 AM

കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ 'അനാഥരഹിത സംസ്ഥാനമാക്കി' മാറ്റാൻ  പദ്ധതി
 

17 DAYS AGO
May 29, 2026 10:38 AM

നാലുവരി പാതകളുടെ എണ്ണം കൂട്ടും

17 DAYS AGO
May 29, 2026 10:34 AM

സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം, മുൻഗണന കർഷക താൽപര്യത്തിന് 
 

17 DAYS AGO
May 29, 2026 10:32 AM

ലഹരിക്കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും

17 DAYS AGO
May 29, 2026 10:29 AM

ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ് 

17 DAYS AGO
May 29, 2026 10:26 AM

ഐടി വകുപ്പ് ഇനി ഫ്യൂചർ‌ ടെക്നോളജി എന്ന് അറിയപ്പെടും
 

17 DAYS AGO
May 29, 2026 10:25 AM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി

17 DAYS AGO
May 29, 2026 10:24 AM

സർക്കാർ,സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും

17 DAYS AGO
May 29, 2026 10:22 AM

സഹകരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഉടൻ

17 DAYS AGO
May 29, 2026 10:17 AM

രാജ്യാന്തര ചലച്ചിത്രമേള മറ്റ് ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും 

17 DAYS AGO
May 29, 2026 10:15 AM

സഹകരണ മേഖലയെ അഴിമതിമുക്തമാക്കും
 

17 DAYS AGO
May 29, 2026 10:14 AM

വന്യജീവി പ്രശ്നത്തിന് ക‌ൃത്യമായ പരിഹാരം 

17 DAYS AGO
May 29, 2026 10:12 AM

റബ്ബർ അടക്കമുള്ളവയുടെ താങ്ങുവില ഉയർത്തും
 

17 DAYS AGO
May 29, 2026 10:11 AM

ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കമ്മീഷൻ 
 

17 DAYS AGO
May 29, 2026 10:06 AM

വഖഫ് ബോർഡ് നവീകരിക്കും

17 DAYS AGO
May 29, 2026 10:05 AM


25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി,ക്ഷേമ പെൻഷൻ 3000 ആക്കും

RELATED TOPICS: KERALAM, KERALA LEGISLATIVE ASSEMBLY, VD SATHEESAN, GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA