സി.പി.എം പ്രവർത്തകർ രക്ഷപ്പെട്ട സംഭവം: പൊലീസുകാർക്ക് സസ്‌പെൻഷൻ
Thursday 21 May 2026 1:05 AM IST
കണ്ണൂർ: ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. വളപട്ടണം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സുമിത്, മിഥുൻ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. അതേസമയം പ്രതികളായ പെരളശേരി വടക്കുമ്പാടെ എം.കെ.അമൽ (29),പി.പി.ജിനേഷ് (37)എന്നിവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരുവരെയും വളപട്ടണം പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ നിന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ രക്ഷപ്പെട്ടത്. പെരളശേരി മുണ്ടല്ലൂരിലെ എൻ.ഷൈജുവിനെ മർദ്ദിച്ച സംഭവത്തിലാണ് കേസ്.