നയമില്ലാത്ത സർക്കാരെന്ന് സി.പി.എം
Saturday 30 May 2026 12:48 AM IST
തിരുവനന്തപുരം: വ്യക്തമായ നയവും നിലപാടും സർക്കാരിനില്ലെന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും വാക്കുകൊണ്ട് പോലും വിമർശിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിനോട് സഹകരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കള്ളപ്രചാരണം ആവർത്തിക്കാനാണ് ശ്രമം. റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് 5,429 കോടി രൂപ ട്രഷറിയിൽ ബാക്കിവച്ചുകൊണ്ടാണ് ഇടതുസർക്കാർ ഭരണം അവസാനിപ്പിച്ചത്.