വീണയുടെ തോൽവി പെരുമാറ്റ രീതി കാരണമെന്ന്
പത്തനംതിട്ട : ആറൻമുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ തോൽവിക്ക് കാരണമായത് അവരുടെ പെരുമാറ്റരീതിയാണെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. ആരു വിളിച്ചാലും ഫോണെടുക്കാത്ത മന്ത്രിയുടെ പെരുമാറ്റം പ്രവർത്തകർക്കിടയിലും അവമതിപ്പുണ്ടാക്കി. പിണറായി വിജയനെതിരെയും യോഗത്തിൽ ശബ്ദമുയർന്നു. പേരാവൂരിൽ സീറ്റ് നൽകി മുൻ മന്ത്രി കെ.കെ.ഷൈലജയെ കുരുതി കൊടുത്തു. പിണറായിയുടെ ഈഗോയാണ് കാരണം.കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധമുണ്ടായപ്പോൾ വീണാ ജോർജ് നടത്തിയത് നാടകമാണെന്ന് ജനം വിശ്വസിച്ചു. നേതാക്കളായ തോമസ് ഐസക്, സജിചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ഇന്നും തുടരും. അതേസമയം സി.പി.എം ജില്ലാകമ്മിറ്റിയിലുണ്ടായ വിമർശനത്തിൽ വീണാജോർജ് രോഷാകുലയായി പ്രതികരിച്ചു. മത്സരിക്കാൻ താത്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ താൻ അറിയിച്ചിരുന്നതാണ്. ഇത് ചെവിക്കൊണ്ടില്ല. പാർട്ടി നിർദ്ദേശം അനുസരിച്ചാണ് മത്സരിച്ചത്. തോൽവിയുടെ ഭാരം തന്നിൽമാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും വീണ ജില്ലാകമ്മിറ്റിയിൽ പറഞ്ഞു.