ഇഡി റെയ്ഡ്: സിപിഎം ആക്രമണത്തിൽ തകർന്ന വാഹനത്തിന്റെ ‌ഡ്രൈവറുടെ കണ്ണിന് പരിക്ക്

Wednesday 27 May 2026 4:11 PM IST

തിരുവനന്തപുരം: സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത ഇഡിയുടെ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്ക്. വാഹനത്തിന്റെ പൊട്ടിയ ചില്ല് കണ്ണിൽ വീണാണ് ഡ്രൈവർക്ക് പരിക്കേറ്റത്. തമ്പാനൂ‌രിൽ ടാക്സി ഓടിക്കുന്ന ശ്യാമിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വൈദ്യ പരിശോധനകൾക്കും ശ്യാമിനെ വിധേയനാക്കും. ജനറൽ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 'സംഭവ സമയത്ത് ചില്ല് പൊട്ടിയതിനാൽ മുൻവശം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. വാഹനം മുന്നോട്ട് എടുക്കുന്ന സമയത്ത് പ്രവർത്തകർ എറിഞ്ഞ ഇഷ്ടിക ഉൾപ്പെടെ മടിയിൽ കിടക്കുകയായിരുന്നു'.-ഡ്രൈവർ ശ്യാം പറഞ്ഞു

ആക്രമിക്കപ്പെട്ട ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റതായാണ് വിവരം.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന് നേരെ കല്ലുകളും തടിക്കഷ്ണങ്ങളും പ്രവർത്തകർ വലിച്ചെറിഞ്ഞതായും പൊലീസ് സുരക്ഷ കുറവായിരുന്നെന്നും ഇഡി പരിശോധനയ്ക്കെത്തിയ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർ പറഞ്ഞു