പതിനാറാം കേരളനിയമസഭയിലെ ആദ്യ നയപ്രഖ്യാപനം; മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ഗവർണർ

Friday 29 May 2026 9:11 AM IST

തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയിലെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു. സഭയിൽ മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പത്ത് വർഷത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് നടക്കുന്നത്. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണഭാഗം ആലപിക്കണമെന്ന ലോക്‌ഭവൻ നി‌ർദേശം തള്ളിയായിരുന്നു ഇത്.