ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശന ശതാബ്ദി ആഘോഷം
Thursday 21 May 2026 12:26 AM IST
തിരുവനന്തപുരം: ശ്രീനാരായണ വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദർശന ശതാബ്ദി ആഘോഷം 22 മുതൽ 26 വരെ കൊളംബോയിൽ സംഘടിപ്പിക്കും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. 1996ൽ അമേരിക്കയിലാണ് കൗൺസിൽ രൂപം കൊണ്ടത്. സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് കൗൺസിൽ ഭാരവാഹികളും ബോർഡ് അംഗങ്ങളുമടക്കം 30ലേറെ ആളുകൾ 22ന് കൊളംബോയിലേക്ക് തിരിക്കും. ശ്രീലങ്കൻ ഹൈക്കമ്മിഷണർ, ബുദ്ധ, ഇസ്ലാം, ക്രിസ്ത്യൻ പുരോഹിതർ, സ്വാമി ബോധേന്ദ്രതീർത്ഥ തുടങ്ങിയവരും പങ്കെടുക്കും. വാർഷിക സമ്മേളനം, സർവമത സമ്മേളനം എന്നിവയും നടക്കും. കൗൺസിൽ ചെയർമാൻ എസ്.സുവർണ്ണകുമാർ, രാജൻ എസ്.സൗപർണ്ണിക, അജിത സദാനന്ദൻ, എസ്.സന്തോഷ് കുമാർ, എം.പി.അനിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.