ഹാരി പി. നായർ ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Thursday 21 May 2026 12:51 AM IST
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഹാരി പി.നായരെ നിയമിക്കാൻ തീരുമാനം. രമേശ് ചെന്നിത്തല മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് ഹാരി പി.നായരായിരുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. മികച്ച കാര്യശേഷിയുള്ള ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന ഹാരി പി.നായർ നിലവിൽ കെ.പി.സി.സി ഓഫീസിന്റെ കോ-ഓർഡിനേറ്ററാണ്.
ഉമേഷ് എൻ.എസ്.കെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായ ഒഴിവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായി ആസിഫ് കെ യൂസഫിനെ നിയമിച്ചു. 2016 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മിൽമയുടെ മാനേജിംഗ് ഡയറക്ടറായും കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരുകയായിരുന്നു.