സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി

Saturday 30 May 2026 12:46 AM IST

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധി നൽകുമെന്ന് നയപ്രഖ്യാപനത്തിൽ സർക്കാർ. അവർ പഠനത്തിൽ പിന്നിലാവാതിരിക്കാൻ വാരാന്ത്യത്തിൽ ക്യാച്ച് അപ്പ് ക്ലാസുകൾ നടത്തും. മെൻസ്ട്രൽ ഡിഗ്നിറ്റി പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗഹൃദപരമായ രീതിയിലാക്കും. കേരളത്തെ രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. അസംഘടിത മേഖലയിൽ തൊഴിലാളികൾക്ക് ആറുമാസത്തെ പ്രസവാവധി അനുവദിക്കും. പ്രത്യേക ആനുകൂല്യങ്ങളും നൽകും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യവേതനം ഉറപ്പാക്കും. പ്രധാന പട്ടണങ്ങളിൽ പൊതു വിശ്രമ മുറികളൊരുക്കും. സ്ത്രീകൾക്ക് സാനിട്ടറി നാപ്കിനുകൾ, പാദരക്ഷകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ലഭ്യമാക്കും.