കർഷക ഐഡിയ്ക്ക് രജിസ്റ്റർ ചെയ്യാം
Friday 22 May 2026 12:40 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭിക്കുന്നതിന് അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി പദ്ധതിയിൽ എല്ലാ കർഷകരും ഈ മാസം തന്നെ രജിസ്റ്റർ ചെയ്യാമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. സ്വന്തം ഭൂമിയുള്ള കർഷകർക്ക് ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ഭൂമിയുടെ രേഖകൾ (കരമടച്ച രസീത്/പോക്കുവരവ് രേഖകൾ) എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റർ, കൃഷിഭവനുകൾ എന്നിവ വഴി ഫാർമർ ഐഡിക്കായി രജിസ്റ്റർ ചെയ്യാം. ഭാവിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ ഐഡി നിർബന്ധമാകും. ഇതിനായി 31നുള്ളിൽ വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെടുക.