രണ്ടാം തവണ മന്ത്രി

Sunday 17 May 2026 12:53 AM IST

ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. ചവറയിൽ നിന്നായിരുന്നു വിജയം. രാഷ്ട്രീയത്തിലെ അതികായനായ ആർ.എസ്.പി നേതാവ് ബേബിജോണിന്റെ മകനാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി. പിതാവിന്റെ പാത പിന്തുടർന്ന് ആർ.എസ്.പിയിൽ എത്തി. 2001ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് (ബി) രൂപീകരിച്ച് ആദ്യമായി ചവറയിൽ അങ്കത്തിനിറങ്ങി. ആർ.എസ്.പി സ്ഥാനാർത്ഥി വി.പി.രാമകൃഷ്ണപിള്ളയ്‌ക്കെതിരെ അട്ടിമറി വിജയം. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രനോട് ഏറ്റുമുട്ടി പരാജയം. 2011ൽ വീണ്ടും പ്രേമചന്ദ്രനോട് ഏറ്റുമുട്ടി 6061 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി. 2014ൽ ആർ.എസ്.പി (ബി) ആർ.എസ്.പിയിൽ ലയിച്ചു. ഭാര്യ ആനി ജോൺ അദ്ധ്യാപിക. മക്കളായ അച്ചു ബേബിജോൺ, അമർ സെബാസ്റ്റ്യൻ ജോൺ എന്നിവർ സീ ഫുഡ് എക്സ്‌പോർട്ടിംഗ്, സിനിമാ നിർമ്മാണം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. മരുമകൾ നികിത ബിസിനസുകാരി.