ടെക്സ്‌റ്റൈൽ മേഖല വികസനത്തിന് പരിഗണന:കുഞ്ഞാലിക്കുട്ടി

Thursday 21 May 2026 12:49 AM IST

തിരുവനന്തപുരം: പരമ്പരാഗത മേഖലക്കടക്കം സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റൈൽ വ്യവസായത്തിന് സർക്കാർ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവന്തപുരത്ത് ടെക്‌സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനേകം തൊഴിലാളികൾ ഉൾപ്പെടുന്ന മേഖലയാണിത്. വിപുലമായ തൊഴിവസരങ്ങൾക്കുള്ള സാദ്ധ്യതയുമുണ്ടെന്നും പറഞ്ഞു.

കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ഹാൻഡ്ലൂംസ് ആൻഡ് ടെക്സ്‌റ്റൈൽസ് ഡയറക്ടർ ഡോ. കൃപ കുമാർ കെ.എസ്. സ്വാഗതം പറഞ്ഞു. വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രീസ് വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലി തോമസ്, കേന്ദ്ര ടെക്സ്‌റ്റൈൽ കമ്മീഷണറുടെ ഓഫീസ് ഡയറക്ടർ വിജയ് ധർ ചൗബേ, സീനിയർ കൺസൽട്ടന്റ് ബിജേത മോഹന്തി എന്നിവർ സംബന്ധിച്ചു.