മന്ത്രി കെ.മുരളീധരന് എം.പി.വീരേന്ദ്രകുമാർ കർമ്മധീര പുരസ്ക്കാരം
തിരുവനന്തപുരം : പ്രമുഖ രാഷ്ട്രീയ നേതാവ് എം.പി.വീരേന്ദ്ര കുമാറിന്റെ സ്മരണാർത്ഥം വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള ആറാമത് എം.പി.വീരേന്ദ്രകുമാർ കർമ്മധീര പുരസ്ക്കാരം മന്ത്രി കെ.മുരളീധരന് സമ്മാനിക്കും.11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരംവയലാർ രാമവർമ്മ സാംസ്ക്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ സമ്മാനിക്കും. 27ന് വൈകിട്ട് 5ന് തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുസ്മരണം പ്രഭാഷണം നടത്തും. ജി.ആർ.അനിൽ എം.എൽ.എ, മുൻമന്ത്രി വി.എസ്.ശിവകുമാർ, ബി.ജെ.പി നേതാവ് കരമന ജയൻ, പുനലൂർ സോമരാജൻ എന്നിവർ പങ്കെടുക്കും.ഉച്ചയ്ക്ക് 2 മുതൽ വയലാറിന്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗാനമേള അരങ്ങേറുമെന്ന് വയലാർ രാമവർമ്മ സാംസ്ക്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.