ദൈവവിശ്വാസം കരുത്തേകും:മുഖ്യമന്ത്രി

Friday 29 May 2026 11:15 PM IST

തിരുവനന്തപുരം: അചഞ്ചലമായ ദൈവവിശ്വാസം ആത്മവിശ്വാസത്തിന് കരുത്തേകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലങ്കര മാർത്തോമാ സുറിയാനി സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനത്തിലെ ഡോ.ജോസഫ് മാർ ബർന്നബാസ് മെത്രാപൊലീത്ത, ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്‌ക്കോപ്പ എന്നിവരുടെ പൗരോഹിത്യ സുവർണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹാഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,​ ഡോ.ജോസഫ് മാർ ബർന്നബാസ് മെത്രാപൊലീത്ത, ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്‌ക്കോപ്പ,​ കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ, ഡോ.അബ്ദു സമദ് സമദാനി എം.പി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ എന്നിവർ സംസാരിച്ചു.