കോൺ. നേതാവിന്റെ വീട്ടിൽ തീകൊളുത്തി ജീവനൊടുക്കി

Saturday 30 May 2026 2:40 AM IST

വടകര: കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വൃദ്ധൻ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. തിരുവള്ളൂർ ചാനിയം കടവിനടുത്ത് ചിരിയം കണ്ടോത്ത് ഇബ്രാഹിംകുട്ടി ഹാജിയാണ് (71) ഡി.സി.സി സെക്രട്ടറി ടി.വി.സുധീർ‌കുമാറിന്റെ പഴങ്കാവിലെ വീട്ടിലെത്തി ആത്മഹത്യചെയ്തത് . ഇന്നലെ രാവിലെ 10നാണ് സംഭവം.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് വിവരം. സുധീർകുമാർ നടത്തുന്ന സൊസൈറ്റിയിൽ നിക്ഷേപിച്ച പണം പലതവണ തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് പയുന്നത്. ഇബ്രാഹിംകുട്ടി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയപ്പോൾ സുധീറും നാട്ടുകാരും ചേർന്ന് കെടുത്തി. ഫയർഫോഴ്സും സ്ഥലത്തെത്തി. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടോടെ മരിച്ചു. ഇബ്രാഹിംകുട്ടി നേരത്തെ വിദേശത്തായിരുന്നു. നാട്ടിൽ വഴിയോര കച്ചവടം നടത്തിവരികയാണ്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ : ഫൗസിയ മക്കൾ : അസീന, നൂറ, അനസ് .