ഇടുക്കിയിൽ കെഎസ്ആർടിസി ബസിലേക്ക് പാറ അടർന്നുവീണ് അപകടം; യാത്രക്കാരന് പരിക്ക്
Thursday 21 May 2026 6:47 AM IST
ഇടുക്കി: കെഎസ്ആർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാൽപതാംമെെലിൽ ഇന്ന് രാവിലെ 4.45നായിരുന്നു അപകടം. ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കൂറ്റൻ പാറ കെഎസ്ആർടിസി ബസിന്റെ പുറകുവശത്ത് പതിക്കുകയായിരുന്നു. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഏകദേശം 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.