മെലഡി മധുരത്തിൽ മോദി സൗഹൃദം

Thursday 21 May 2026 12:04 AM IST

റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് മെലോനിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകി. ഒരു പായ്ക്കറ്റ് മെലഡി മിഠായി. ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ. എല്ലാവർക്കും അറിയേണ്ടത് 'മെലഡി" എങ്ങനെ ഇത്ര ചോക്ലേറ്റി"യായി എന്നാണ്.

ലോകശ്രദ്ധ നേടിയ സൗഹൃദമാണ് ഇരുവരുടേതും. പേരുകൾ ചേർത്ത് ' മെലഡി (Melodi)" എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ഇതാണ് മെലഡി മിഠായി മോദി സമ്മാനിച്ചതിനു പിന്നിലെ രഹസ്യം. മോദിയും മെലോനിയും ഒരേ കാറിൽ സഞ്ചരിച്ച് ചരിത്ര പ്രസിദ്ധമായ കൊളോസിയം സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

മോദിയുമൊത്തുള്ള വാർത്താ സമ്മേളനത്തിനിടെ,​ 'കഠിനാദ്ധ്വാനമാണ് വിജയത്തിലേക്കുള്ള താക്കോൽ' എന്ന് മെലോനി ഹിന്ദിയിൽ പറഞ്ഞതും ഹിറ്രായി.

കുതിച്ച് മെലഡി

വിൽപ്പന

മോദിയുടെ സമ്മാനത്തോടെ ഇന്ത്യയിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മെലഡി മിഠായിയുടെ വിൽപ്പന കുതിച്ചുയർന്നു. മുംബയ് ആസ്ഥാനമായ പാർലെ ആണ് മെലഡിയുടെ നിർമ്മാതാക്കൾ. എന്നാൽ ഓഹരി വിപണിയിൽ കുതിച്ചുചാട്ടമുണ്ടായത് ' പാർലെ ഇൻഡസ്ട്രീസ് ' എന്ന കമ്പനിക്കാണ്. അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർക്ക് മെലഡി മിഠായിയുമായി ബന്ധമില്ല.