സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു
Sunday 01 December 2024 10:38 PM IST
പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ പാലക്കാട് വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു മനു പത്മനാഭൻ നായർ.