സി.എഫ്.ദിലീപ്കുമാർ മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ
Saturday 30 May 2026 12:00 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ മീഡിയ റിലേഷൻസ് ആയി സി.എഫ്.ദിലീപ് കുമാർ ചുമതലയേറ്റു. വയനാട്,കാസർകോട്,കണ്ണൂർ ജില്ലകളുടെ ചുമതലയുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. തൊഴിൽ വകുപ്പിൽ ജോലി നോക്കവേ ഗുഡ് സർവീസ് എൻട്രിയും വനം വകുപ്പിൽ നിന്ന് സദ്‌സേവനരേഖയും നേടി. കൊല്ലം സ്വദേശിയാണ്.