പി.എസ്.സി അഭിമുഖം,പ്രമാണ പരിശോധന

Thursday 21 May 2026 12:08 AM IST

അഭിമുഖം

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 449/2024-എസ്.ഐ.യു.സി.നാടാർ, 450/2024-ധീവര, 784/2024-പട്ടികജാതി, 785/2024-മുസ്ലീം, 786/2024-ഹിന്ദുനാടാർ, 787/2024-വിശ്വകർമ്മ) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജർ (കാറ്റഗറി നമ്പർ 545/2023- ഒ.ബി.സി.211/2024-ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്‌മെന്റ് (കാറ്റഗറി നമ്പർ 366/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ജി.ആർ.2.സി. വിഭാഗവുമായി ബന്ധപ്പെടണം (0471 2546294)

പ്രമാണപരിശോധന

സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ.മാരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447)