രണ്ടാം തവണയും ആഭ്യന്തരം

Sunday 17 May 2026 12:42 AM IST

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സംസ്ഥാന പ്രചാരണ സമിതി അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് മന്ത്രിയായിട്ടാകും മന്ത്രിസഭയിലെത്തുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. 2014 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരം വിജിലൻസ് മന്ത്രിയായിരുന്നു. 1986ൽ കരുണാകരൻ മന്ത്രിസഭയിൽ പ്രായം കുറഞ്ഞ മന്ത്രി. ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2016 മുതൽ 2021വരെ പ്രതിപക്ഷ നേതാവായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയസെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1982 മുതൽ ഇന്നുവരെ ഹരിപ്പാടിന്റെ പ്രതിനിധി. ഇത്തവണ 23,377 എന്ന ഭൂരിപക്ഷത്തിലായിരുന്നു വിജയം. മൂന്ന് തവണ കോട്ടയത്തും ഒരുതവണ മാവേലിക്കരയിലും നിന്ന് ലോക്സഭാംഗമായി. 2005 - 2014ൽ കെ.പി.സി.സി പ്രസിഡന്റ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചെന്നിത്തല ഗ്രാമത്തിൽ വി.രാമകൃഷ്ണൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 1956 മേയ് 25 നാണ് ജനനം. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും നേടി. ഭാര്യ: അനിത രമേശ്, മക്കൾ: ഡോ. രോഹിത്, രമിത്. മരുമക്കൾ: ശ്രീജ, ജുനീറ്റ. ചെറുമകൻ: രോഹൻ.