ശിവഗിരി സന്ദർശിച്ച് മന്ത്റി ഒ.ജെ. ജനീഷ്
ശിവഗിരി: ശിവഗിരി മഹാസമാധിയിലെത്തി പ്രണാമമർപ്പിച്ച് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്റി ഒ.ജെ. ജനീഷ്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മന്ത്രി ശിവഗിരിയിലെത്തിയത്.
ഗുരുദേവദർശനവും സന്ദേശങ്ങളും ജീവിതത്തിൽ അനുവർത്തിക്കുന്നതിലൂടെ മുന്നോട്ടുളള പ്രയാണത്തിലും പ്രവർത്തനത്തിലും സമൂഹത്തിൽ വെളിച്ചം പകരാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപും ശേഷവും ഗുരുദേവ സന്നിധിയിലെത്തി അനുഗ്രഹം തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷവും ശിവഗിരിയിൽ എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒപ്പം സന്യാസിശ്രേഷ്ഠന്മാരുടെ അനുഗ്രഹവും ആശീർവാദവും സ്വീകരിച്ചാണ് മടങ്ങുന്നതെന്നും മന്ത്റി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിരജാനന്ദഗിരി എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.