ഡോ. എ. കൗശിഗൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
Saturday 30 May 2026 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി. 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുൻ സി. ഇ. ഒ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായിരുന്നു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു കൗശിഗൻ. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം തൃശൂർ ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്