വിരമിക്കാൻ വെറും രണ്ട് ദിവസം, മുഖ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ട ഹയർസെക്കന്ററി പ്രിൻസിപ്പലിന് സസ്‌പെൻഷൻ
Friday 29 May 2026 5:50 PM IST
ആറ്റിങ്ങൽ: മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട സംഭവത്തിൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്‌ത ചിത്രം പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ മുൻ കോർഡിനേറ്ററുമായ ജവാദ് സുബൈറിനെയാണ് സർവീസിൽ നിന്ന് സസ്‌പെനഡ് ചെയ്‌തിരിക്കുന്നത്.
വിരമിക്കാൻ വെറും രണ്ട് ദിവസം ബാക്കിനിൽക്കെയാണ് ജവാദ് സുബൈറിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. കിളിമാനൂർ യൂത്ത് കോൺഗ്രസ് നേതാവായ അഖിൽ എ പി ആണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജവാദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. േ