കുടിയൊഴിപ്പിക്കുന്ന പദ്ധതികൾ ആവർത്തിക്കരുതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡ.

Thursday 21 May 2026 12:00 AM IST

തിരുവനന്തപുരം: ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതികൾ ആവർത്തിക്കരുതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. സിൽവർ ലൈൻ പദ്ധതി പിൻവലിച്ച സർക്കാർ തീരുമാനം ആശ്വാസകരമാണെന്നും കമ്മിറ്റി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഡോ.എഫ്.എം.ലാസർ ഉദ്ഘാടനം ചെയ്തു. ടി.പി.പ്രേംകുമാർ, തൃക്കണ്ണപ്പുഴ ശശിധരൻ, വർക്കല സബേഷൻ, ജഗതി രാജൻ, ബിപിൻദാസ് പൂന്തുറ, മരിയകുട്ടി ജസ്റ്റിൻ, പരുത്തിയൂർ പുഷ്പലി, വിഴിഞ്ഞം തദയോസ്, അഞ്ചുതെങ്ങ് അനിൽ ആബേൽ, ബൈജു മാധവപുരം, അച്ഛമ്മ വലിയതുറ, മഞ്ജു സന്തോഷ് കുമാർ, ഷംല ബീവി ബീമാപള്ളി, നീനു വെട്ടുകാട് എന്നിവർ സംസാരിച്ചു.