തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ യു.ജി, പി.ജി

Thursday 21 May 2026 12:57 AM IST

തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് യൂണിവേഴ്സിറ്റി (TNPESU) 2026-27 അക്കാഡമിക് വർഷത്തെ റഗുലർ യു.ജി/പി.ജി കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.കാലാവധി: രണ്ട് / മൂന്ന് വർഷം. ഫിസിക്കൽ എഡ്യുക്കേഷനിൽ ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുമുണ്ട്.

യു.ജി കോഴ്സുകൾ (മൂന്നുവർഷം)

പ്രോഗ്രാമുകൾ: ബാച്ലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് (B.P.E.S),ബി.എസ്‌സി സ്പോർട്‌സ് ബയോ മെക്കാനിക്സ് ആൻഡ് കനീസിയോളജി, ബി.എസ്‌സി എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യുട്രീഷൻ, ബി.എസ്‌സി യോഗ, ബി.എസ്‌സി സ്പോർട്സ് കോച്ചിംഗ്.

യോഗ്യത: ബി.പി.ഇ.എസ് പ്രോഗ്രാമിന് പ്ലസ്‌ടു/തത്തുല്യം. സ്പോർട്സ് /ഗെയിംസിൽ ഇന്റർ സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. ബി.എസ്‌സി സ്പോർട്‌സ് ബയോ മെക്കാനിക്സ് ആൻഡ് കനീസിയോളജി പ്രോഗ്രാമിന് സയൻസ് സ്ട്രീമിൽ പ്ലസ്‌ടു/അല്ലെങ്കിൽ മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ഫിസിക്കൽ എഡ്യുക്കേഷൻ വിഷയങ്ങളുള്ള പ്ലസ്‌ടു. ബി.എസ്‌സി സ്പോർട്‌സ് കോച്ചിംഗ് പ്രോഗ്രാമിന് പ്ലസ്‌ടുവും സ്പോർട്‌സ് ഗെയിംസിൽ മികവു മുണ്ടായിരിക്കണം. മറ്റുള്ള പ്രോ ഗ്രാമുകൾക്ക് പ്ലസ്‌ടു/തത്തുല്യ യോഗ്യത മതി.

പി.ജി കോഴ്സുകൾ (രണ്ടുവർഷം)

പ്രോഗ്രാമുകൾ: എം.എസ്‌സി യോഗ,​ എം.എസ്‌സി എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യുട്രീഷ്യൻ, എം.എസ്‌സി സ്പോർട്‌സ്‌ ബയോ മെക്കാനിക്സ് ആൻഡ് കനീസിയോളജി, എം.ബി.എ സ്പോർട്‌സ് മാനേജ്‌മെന്റ്, എം.എസ്‌സി സ്പോർട്‌സ് സൈക്കോളജി ആൻഡ് സോഷ്യോളജി, എം.എസ്‌സി സ്പോർട്‌സ് സൈക്കോളജി, എം.എസ്‌സി സ്പോർട്‌സ് കോച്ചിംഗ്, എം.ടെക് സ്പോർട്സ് ടെക്നോളജി

യോഗ്യത: എം.എസ്‌സി യോഗ, എം.എസ്‌സി സ്പോർട്‌സ് സൈക്കോളജി ആൻഡ് സോഷ്യോളജി, എം.എസ്‌സി സ്റ്റോർട്‌സ് സൈക്കോളജി പ്രോഗ്രാമുകൾക്ക് ഏതെങ്കിലും ബിരുദമുണ്ടായിരിക്കണം. എം.എസ്‌സി എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യുട്രീഷൻ കോഴ്‌സിന് ഏതെങ്കിലും സയൻസ് ബിരുദം വേണം. എം.എസ്‌സി സ്പോർട്സ് ബയോ മെക്കാനിക്സ് ആൻഡ് കനീസിയോളജി കോഴ്സിന് സയൻസ്/ഫിസിക്കൽ എഡ്യുക്കേഷൻ/എൻജിനിയറിംഗ്/ഫിസിയോതെറാപ്പി ബിരുദമുണ്ടായിരിക്കണം. എം.എസ്‌സി സ്പോർട്‌സ് കോച്ചിംഗ് കോഴ്‌സിന് ഏതെങ്കിലും ബിരുദവും സ്പോർട്സ് കോച്ചിംഗിൽ ഡിപ്ലോമ/ പി.ജി ഡിപ്ലോമയും വേണം. എം.ടെക് സ്പോർട്സ് ടെക്നോളജിക്ക് ബി.ഇ/തത്തുല്യ യോഗ്യതവേണം.

ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം

ഫിസിക്കൽ എഡ്യുക്കേഷനിലാണ് ബിരുദ, മാസ്റ്റേഴ്‌സ് പഠനത്തിന് അവസരം. കാലാവധി രണ്ടുവർഷം.

യോഗ്യത: ബാച്ലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ പ്രോഗ്രാമിന് ഏതെങ്കിലും ബിരുദമുണ്ടായിരിക്കണം. സ്പോർട്‌സ്, ഗെയിംസിൽ ഇന്റർ സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷന് ഏതെങ്കിലും ബിരുദം,​ ബി.പി. എഡ്, ഗെയിംസിലും സ്പോർട്‌സിലും പ്രാവീണ്യം. ഇന്റർ കോളേജ് മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.യോഗ്യതാ പരീക്ഷയിലെയും സ്പോർട്സ്/ഗെയിംസിലെയും മികവ്, പങ്കെടുത്ത മത്സരങ്ങളിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാനതീയതി

യു.ജി പ്രോഗ്രാമുകൾ: ജൂൺ 6.

BPED, MPED: ജൂൺ 15.

പി.ജി പ്രോഗ്രാമുകൾ:ജൂൺ 30

അപേക്ഷ ഓൺലൈനായി. ലിങ്ക്: tnpesuonline.in

വിശദ വിവരങ്ങൾക്ക് : www. tnpesu.org