വഞ്ചിനാട് പേട്ടയിലും ജനശതാബ്ദി ആലുവയിലും ഇന്ന് മുതൽ നിറുത്തും

Friday 22 May 2026 12:26 AM IST

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും തിരിച്ച് വൈകിട്ട് എറണാകുളത്തേക്കുമുള്ള വഞ്ചിനാട് എക്‌സ്പ്രസ് ഇന്ന് മുതൽ പേട്ടയിൽ നിറുത്തും. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ആലുവയിലും നിറുത്തും. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിൻ രാവിലെ ഒമ്പതരയ്ക്ക് പേട്ടയിലെത്തി 9.31ന് പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ വൈകീട്ട് 5.50ന് പേട്ടയിൽ നിറുത്തി, 5.51ന് യാത്ര തുടരും. ആറ് മാസത്തേക്കാകും ഈ ക്രമീകരണം. ജനശതാബ്ദിക്ക് ആലുവയിൽ രണ്ട് മിനിറ്റാണ് സ്റ്റോപ്പ്.

കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ് രാവിലെ 8.13ന് തൃശൂരിലും, 8.48ന് ആലുവയിലും, 9.30ന് എറണാകുളം ടൗണിലും എത്തിച്ചേരും. തിരികെ പോകുമ്പോൾ വൈകീട്ട് ഏഴിന് എറണാകുളം ടൗണിലും, 7.19ന് ആലുവയിലും നിറുത്തും.